National

ചില്ലറവ്യാപാരത്തില്‍ വിദേശനിക്ഷേപം അനുവദിക്കില്ലെന്നു സിപിഎം

വാള്‍മാര്‍ട്ട് അടക്കം ചില്ലറവ്യാപാരത്തില്‍ വിദേശനിക്ഷേപമുള്ള ഒരു കടപോലും ഇന്ത്യയിലൊരിടത്തും തുടങ്ങാന്‍ അനുവദിക്കില്ലെന്നു സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. കേന്ദ്രസര്‍ക്കാരിനെ പ്രതിരോധത്തിലാക്കാനുള്ള ഒരവസരവും പാഴാക്കില്ലെന്നു പറഞ്ഞ കാരാട്ട് പക്ഷേ, പാര്‍ലമെന്റിലെ തൃണമൂലിന്റെ അവിശ്വാസപ്രമേയത്തെ പിന്തുണയ്ക്കുമോയെന്നു വ്യക്തമാക്കാന്‍ വിസമ്മതിച്ചു. റോബര്‍ട്ട് വധേരയും ഡിഎല്‍എഫും ഹരിയാന സര്‍ക്കാരുമായുള്ള അവിശുദ്ധ കൂട്ടുകെട്ടിനെക്കുറിച്ച് അന്വേഷണം നടത്തണമെന്നു സിപിഎം കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടു.കോണ്‍ഗ്രസിനും യുപിഎ സര്‍ക്കാരിനുമെതിരേയുള്ള പോരാട്ടം ശക്തിപ്പെടുത്തും.