Kerala

ഫ്‌ളാറ്റുകളിലെ എല്ലാ വീടുകള്‍ക്കും സബ്‌സിഡി നിരക്കില്‍ സിലിണ്ടര്‍

ഫ്‌ളാറ്റ് സമുച്ചയങ്ങളിലെ വീടുകള്‍ക്കു പാചകവാതക സിലിണ്ടറുകളുടെ എണ്ണം വീട്ടാവശ്യങ്ങള്‍ക്കുള്ള മറ്റു കണക്ഷനുകള്‍ പോലെയാക്കാന്‍ തീരുമാനം. ഇതനുസരിച്ച് ഓരോ കുടുംബത്തിനും വര്‍ഷത്തില്‍ സബ്‌സിഡി നിരക്കില്‍ ആറു സിലിണ്ടറുകള്‍ ലഭിക്കും. പെട്രോളിയം മന്ത്രാലയത്തിന്റേതാണു നിര്‍ദേശം. അതേസമയം, ഇതു സംബന്ധിച്ച അറിയിപ്പുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ഇന്ത്യന്‍ ഗ്യാസ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ജോര്‍ജ് മാത്യു അറിയിച്ചു. അറിയിപ്പു ലഭിച്ചാലുടനേ പാചക വാതകവിതരണം സാധാരണനിലയിലാക്കും. ഒരു ഫ്‌ളാറ്റ് സമുച്ചയത്തില്‍ എത്ര വീടുണ്ടായിരുന്നാലും അത് ഒറ്റ കണക്ഷനായി കണക്കാക്കി ആറു സിലിണ്ടറുകള്‍ നല്കാനായിരുന്നു മുന്‍ തീരുമാനം. ഇതിനെതിരേ കടുത്ത പ്രതിഷേധം ഉയര്‍ന്നതോടെയാണ് എല്ലാ കുടുംബങ്ങള്‍ക്കും സബ്‌സിഡി സിലിണ്ടര്‍ അനുവദിക്കാന്‍ തീരുമാനമായത്.