കോണ്‍ഗ്രസിന്റെ അഭിമാനം അടിയറവയ്ക്കില്ല: ചെന്നിത്തല

single-img
14 October 2012

കോണ്‍ഗ്രസിന്റെ അഭിമാനം ആര്‍ക്കും അടിയറവു വയ്ക്കില്ലെന്നു കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. എന്‍ജിഒ അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുളള പ്രതിനിധി സമ്മേളനം തൊടുപുഴയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് ഒരിക്കലും വല്യേട്ടന്‍ നയം എടുക്കില്ല. യുഡിഫിനെ ഒന്നിച്ചു മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള കടമ കോണ്‍ഗ്രസിനുണെ്ടന്നും അദ്ദേഹം പറഞ്ഞു. യുവജനങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ടുള്ള നടപടികള്‍ മാത്രമേ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുകയുള്ളൂ. പാചകവാതക സിലിണ്ടറുകളുടെ എണ്ണം ഒന്‍പതാക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഉചിതമായ തീരുമാനമെടുക്കും. ലോകം വന്‍ സാമ്പത്തിക തകര്‍ച്ചയിലേക്കു പോയപ്പോഴും ഇന്ത്യയെ പിടിച്ചുനിര്‍ത്താന്‍ യുപിഎ സര്‍ക്കാരിനായെന്നും ചെന്നിത്തല പറഞ്ഞു.