കേരളത്തെ സംരഭകത്വ സമൂഹമാക്കി മാറ്റുന്നതാണ്‌ തന്റെ സ്വപ്‌നം – മന്ത്രി കെ.എം. മാണി

single-img
14 October 2012

കേരളത്തെ സംരംഭത്വ സമൂഹമാക്കി മാറ്റുന്നതാണ്‌ തന്റെ സ്വപ്‌നമെന്ന്‌ മന്ത്രി കെ.എം. മാണി പറഞ്ഞു. കോഴിക്കോട്‌ നടന്ന മലബാര്‍ ചേംബര്‍ ഓഫ്‌ കോമേഴ്‌സിന്റെ ഭാരവാഹികളുടെ സംഥാനാരോഹണച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ ചെറുകിടസംരംഭകര്‍ക്ക്‌ കൂടുതല്‍ അവസരം ഉണ്ടാക്കുമെന്നും വാണിജ്യനികുതി വകുപ്പിന്‌ കോഴിക്കോട്‌ മേഖലാ ഓഫീസ്‌ തുടങ്ങുന്ന കാര്യം പരിഗണിക്കുമെന്നും അദ്ദേഹം അറിയിച്ചു.