Local News

കുടുംബശ്രീയെ ഇനിയും സഹായിക്കും – എം.കെ. മുനീര്‍

കുടുംബശ്രീയെ സഹായിക്കുന്നത്‌ തന്റെ ഉത്തരവാദിത്വമാണെന്നും ഇനിയും സഹായിക്കുമെന്നും തന്നെ ഏല്‍പിച്ച ജോലി ഭംഗിയായി നിര്‍വഹിക്കുകയാണ്‌ താന്‍ ചെയ്‌തതെന്നും സാമൂഹികക്ഷേമ വകുപ്പ്‌ മന്ത്രി.എം.കെ. മുനീര്‍ പറഞ്ഞു. കുടുംബശ്രീ സമരത്തെക്കുറിച്ച്‌ മന്ത്രി കെ.സി. ജോസഫ്‌ നടത്തിയ പരാമര്‍ശങ്ങളോട്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കുടുംബശ്രീ ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞ കാര്യങ്ങളാണ്‌ ഞാന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞതെന്ന്‌ എം.കെ. മുനീര്‍ പറഞ്ഞു.