Sports

അമ്പെയ്‌ത്ത്‌ ചാമ്പ്യന്‍ഷിപ്പ്‌ : കിരീടം വയനാടിന്‌

ഇരുപത്തിയഞ്ചാമത്‌ സംസ്ഥാന അമ്പെയ്‌ത്ത്‌ ചാമ്പ്യന്‍ഷിപ്പില്‍ വയനാടിന്‌ കിരീടം. ഒരു പോയിന്റിന്‌ തൃശ്ശൂരിനെ (38)പിന്‍തള്ളിയാണ്‌ വയനാട്‌ (39) കിരീടം നേടിയത്‌. 36 പോയിന്റ്‌ നേടി എറണാകുളം മുന്നാം സ്ഥാനം കരസ്ഥമാക്കി. മൂന്നു വര്‍ഷത്തെ ഇടവേളക്ക്‌ ശേഷമാണ്‌ വയനാട്‌ ജേതാക്കളാകുന്നത്‌. സമാപന സമ്മേളനം മന്ത്രി കെ. ബാബു ഉദ്‌ഘാടനം ചെയ്‌തു.