മാലിന്യനീക്കം: തിരുവനന്തപുരം നഗരസഭയ്ക്ക് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസ്

single-img
13 October 2012

മാലിന്യനീക്കം നിലച്ച സംഭവത്തില്‍ തിരുവനന്തപുരം നഗരസഭയ്ക്ക് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസ് അയച്ചു. ചപ്പുചവറുകള്‍ നീക്കാത്തതിനെതിരേ ലഭിച്ച പരാതിയിലാണ് നോട്ടീസ്. നാലാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നും നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം പ്രശ്‌നത്തില്‍ കമ്മീഷന്‍ നേരിട്ട് ഇടപെടണമെന്ന് ആവശ്യപ്പെടുമെന്ന് നഗരസഭ അധികൃതര്‍ പ്രതികരിച്ചു.