സിറിയയില്‍ 260 പേര്‍ കൊല്ലപ്പെട്ടു

single-img
13 October 2012

സിറിയയില്‍ വ്യാഴാഴ്ച സൈന്യവും വിമതരും തമ്മില്‍ നടന്ന ഏറ്റുമുട്ടലുകളില്‍ 260 പേര്‍ കൊല്ലപ്പെട്ടതായി പ്രതിപക്ഷത്തെ അനുകൂലിക്കുന്ന സിറിയന്‍ ഒബ്‌സര്‍വേറ്ററി അറിയിച്ചു. നിരവധി ഭീകരരെ സൈന്യം വകവരുത്തിയെന്ന് സനാ വാര്‍ത്താ ഏജന്‍സിയും വ്യക്തമാക്കി. പ്രസിഡന്റ് ബഷാര്‍ അല്‍ അസാജദിന്റെ ഭരണകൂടത്തിനെതിരേ പോരാടുന്ന വിമതരെയാണ് ഭീകരരെന്നു മുദ്രകുത്തുന്നത്.ആലപ്പോയ്ക്കു സമീപം വ്യോമപ്രതിരോധ താവളം പിടിച്ചതായി വിമതര്‍ അവകാശപ്പെട്ടു. ആലപ്പോയിലെ കരം അല്‍ജബാല്‍ മേഖലയില്‍നിന്നു വിമതരെ തുരത്താന്‍ സൈന്യം പോരാട്ടം തുടരുകയാണെന്നു സനാ അറിയിച്ചു.