ജനാര്‍ദന്‍ റെഡ്ഡിയുടെ ജുഡീഷല്‍ കസ്റ്റഡി നീട്ടി

single-img
13 October 2012

അനധികൃത ഖനനക്കേസില്‍ അറസ്റ്റിലായ ജി. ജനാര്‍ദന്‍ റെഡ്ഡിയുടെ കസ്റ്റഡി കാലാവധി നവംബര്‍ മൂന്നുവരെ നീട്ടി. ഹൈദരാബാദിലെ ചഞ്ചല്‍ഗുഡ ജയിലില്‍നിന്നു വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണു ജനാര്‍ദന്‍ റെഡ്ഡിയെ കോടതിയില്‍ ഹാജരാക്കിയത്. ജനാര്‍ദന്‍ റെഡ്ഡിയുടെ കൂട്ടാളി മെഹ്ഫുസ് ഖാന്‍ ഇതേ കേസില്‍ ഹൈദരാബാദില്‍ പോലീസ് കസ്റ്റഡിയിലായതിനാല്‍ കോടതിയില്‍ ഹാജരാക്കാനായില്ല. മറ്റു മൂന്നുപ്രതികളും പരപ്പന അഗ്രഹാര ജയിലില്‍നിന്നു വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ കോടതിയില്‍ ഹാജരായി.