ഐഎസ്ആര്‍ഒ ചാരക്കേസ്: മുരളീധരന്‍ പറഞ്ഞത് ശരി: വയലാര്‍ രവി

single-img
13 October 2012

ഐഎസ്ആര്‍ഒ ചാരക്കേസില്‍ കെ. മുരളീധരന്‍ പറഞ്ഞതില്‍ തെറ്റില്ലെന്ന് കേന്ദ്രമന്ത്രി വയലാര്‍ രവി. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചാരക്കേസില്‍ കരുണാകരനെ കുടുക്കിയതാണെന്നും രാഷ്ട്രീയ ഗൂഢാലോചന നടന്നിട്ടുണ്‌ടെങ്കില്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന പി.വി നരസിംഹറാവുവിനും അതില്‍ പങ്കുണ്‌ടെന്നായിരുന്നു മുരളിയുടെ അഭിപ്രായം. കേസില്‍ ഉദ്യോഗസ്ഥരുടെ കാര്യം സര്‍ക്കാരാണ് തീരുമാനിക്കേണ്ടതെന്നും വയലാര്‍ രവി പറഞ്ഞു.