പൃഥ്വി കറുത്ത സൽമാനെന്ന് ബോളിവുഡ്

single-img
13 October 2012

പൃഥ്വിരാജിനു ‘അയ്യാ’യിലൂടെ ബോളിവുഡിൽ മികച്ച അരങ്ങേറ്റം.സിക്സ് പാക്ക് മസിൽ പ്രദർശനവുമായി എത്തിയ പൃഥ്വിരാജിനു കറുത്ത സൽമാനെന്ന വിളിപ്പേരും ബോളിവുഡ് സമ്മാനിച്ചു.അയ്യായിൽ റാണി മുഖര്‍ജി പൃഥ്വിരാജിന്‌ നായികയായി എത്തിയിരിക്കുന്നത്.മറാത്തി പെണ്‍കുട്ടിയുടെ വേഷത്തില്‍ റാണി മുഖര്‍ജി അഭിനയിക്കുമ്പോള്‍ പൃഥ്വിരാജ്‌ തമിഴ്‌ യുവാവായി അഭിനയിക്കുന്നു.മികച്ച നായകനാണെന്നുള്ള പേരാണു ഇതിനകം ബോളിവുഡിൽ നിന്ന് പൃഥ്വിക്ക് ലഭിച്ചത്.അയ്യായുടെ റിലീസിന് മുമ്പ് തന്നെ പൃഥ്വിയുടെ രണ്ടാമത്തെ ഹിന്ദിച്ചിത്രം ‘ഔറംഗസേബ്’ ചിത്രീകരണം പകുതി ഭാഗം പൂര്‍ത്തിയാക്കിക്കഴിഞ്ഞു.

അയ്യായിലെ പോലെ എല്ലാ സിനിമകളിലും തന്റെ മസിൽ പ്രദർശനം ഉണ്ടാകില്ലെന്ന് പൃഥ്വി ബോളിവുഡ് പ്രേക്ഷകരോടായി പറഞ്ഞു കഴിഞ്ഞു. ഒരു ഐറ്റം ബോയ് എന്ന നിലയിൽ കാണുന്നത് സന്തോഷകരം തന്നെ. എന്നാൽ അതിനും അപ്പുറത്ത് എന്നിൽ ഒരു നടനുണ്ടെന്ന കാര്യം മറക്കരുത്​- പൃഥ്വിരാജ് പറഞ്ഞു.