കേരള മുന്‍ ഗവര്‍ണര്‍ സുഖ്‌ദേവ് സിംഗ് കാംഗ് അന്തരിച്ചു

single-img
13 October 2012

കേരളത്തിലെ മുന്‍ ഗവര്‍ണറും ജമ്മുകാഷ്മീര്‍ ഹൈക്കോടതിയുടെ മുന്‍ ചീഫ് ജസ്റ്റീസുമായിരുന്ന സുഖ്‌ദേവ്‌സിംഗ് കാംഗ്(81)അന്തരിച്ചു. 1997 ജനുവരി 25നാണ് ചണ്ഡീഗഡ് സ്വദേശിയായ സുഖ്‌ദേവ്‌സിംഗ് കേരളത്തിന്റെ 14ാമത്തെ ഗവര്‍ണറായി സ്ഥാനമേറ്റത്. 2002 ഏപ്രില്‍ 18വരെ അഞ്ചുവര്‍ഷക്കാലം അദ്ദേഹം ഗവര്‍ണര്‍സ്ഥാനത്തു തുടര്‍ന്നു. പിന്നീടു ദേശീയ മനുഷ്യാവകാശ കമ്മീഷനംഗമായി . ഇദ്ദേഹത്തിന്റെ പുത്രന്‍ എന്‍.എസ്.കാംഗ് പഞ്ചാബില്‍ റവന്യു ഫിനാന്‍ഷ്യല്‍ കമ്മീഷണറും പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമാണ്. രണ്ടു പുത്രിമാരുമുണ്ട്. സംസ്‌കാരംനടത്തി.