ഡെക്കാന്‍ ചാര്‍ജേഴ്‌സിനെ പുറത്താക്കി

single-img
13 October 2012

ഐപിഎലില്‍ നിന്നു ഡെക്കാന്‍ ചാര്‍ജേഴ്‌സിനെ പുറത്താക്കി. 100 കോടി രൂപ ബാങ്ക് ഗ്യാരന്റി നല്‍കാത്തതിനെ തുടര്‍ന്നാണു ബിസിസിഐയുടെ നടപടി. തുക അടയ്ക്കുന്നതിനുള്ള സമയ പരിധി ഇന്നലെ അവസാനിച്ചു. പണം അടയ്ക്കാനുള്ള കാലാവധി നീട്ടി നല്‍കണമെന്ന ഡെക്കാന്‍ ചാര്‍ജേഴ്‌സിന്റെ അപേക്ഷ തള്ളിയിരുന്നു. ഇതോടെ ഐപിഎലിന്റെ അടുത്ത സീസണില്‍ എട്ടു ടീമുകള്‍ മാത്രമേ ഉണ്ടാകൂ.