ബഗാനെ പ്രയാഗ് അട്ടിമറിച്ചു

13 October 2012
ഐലീഗില്‍ കരുത്തരായ മോഹന്‍ബഗാനെ പ്രയാഗ് യുണൈറ്റഡ് തകര്‍ത്തു. ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്കാണ് പ്രയാഗിന്റെ വിജയം. ഒരുഗോളിനു മുന്നില്നിന്നശേഷമായിരുന്നു മോഹന്‍ബഗാന്റെ തോല്‍വി. 19-ാം മിനിറ്റില്‍ സൂപ്പര്‍ താരം ഒഡാഫെ ഒന്യേക ഒക്കോളിയാണ് ബഗാനു ലീഡ് സമ്മാനിച്ചത്. എന്നാല്‍, 27-ാം മിനിറ്റില്‍ സുഖന് ഡേയും 45-ാം മിനിറ്റില്‍ കെയ്ന്‍ വിന്‍സന്റും നേടിയ ഗോളുകള്‍ പ്രയാഗിനെ വിജയത്തിലെത്തിച്ചു.