Breaking News

അമ്പെയ്ത്ത് ചാമ്പ്യന്‍ഷിപ്പില്‍ ചലചിത്രതാരം അനന്യക്കു ജയം

സംസ്ഥാന അമ്പെയ്ത്ത് ചാമ്പ്യന്‍ഷിപ്പില്‍ ചലചിത്രതാരം അനന്യക്ക് വിജയം. കോംപൗണ്ട് ബോ വിഭാഗത്തിലാണ് അനന്യ വിജയം നേടിയത്. ഈ വിജയത്തോടെ ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കാന്‍ അനന്യ യോഗ്യത നേടി. രണ്ടു തവണ സംസ്ഥാന തലത്തില്‍ അമ്പെയ്ത്ത് ചാമ്പ്യനായിരുന്നു അനന്യ. അഞ്ചുവര്‍ഷങ്ങള്‍ക്കുശേഷമാണ് അനന്യ മത്സരത്തിനിറങ്ങിയത്. ഓപ്പണ്‍ കാറ്റഗറിയില്‍ സീനിയര്‍ വിഭാഗത്തിലായിരുന്നു അനന്യ മത്സരിച്ചത്. മുമ്പ് ചാമ്പ്യനായതിനാല്‍ അനന്യക്ക് നേരിട്ട് സംസ്ഥാന ചാമ്പ്യന്‍ഷിപ്പിലേക്കു പ്രവേശനം അനുവദിക്കുകയായിരുന്നു. എറണാകുളം ജില്ലയെ പ്രതിനിധികരിച്ചാണ് പെരുമ്പാവൂര്‍ സ്വദേശിനിയായ അനന്യ മത്സരിച്ചത്. സിനിമയിലെയും കുടുംബത്തിലെയും തിരക്കുകളൊക്കെ മാറ്റിവച്ച് അമ്പെയ്ത്തു കിരീടം തിരിച്ചുപിടിക്കാന്‍ കുറെ ദിവസങ്ങളായി തീവ്രപരിശീലനത്തിലായിരുന്നു ഈ താരം. കൊച്ചി പനമ്പിള്ളിനഗറിലെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അക്കാദമിയില്‍ പൊരിവെയില്‍ വകവയ്ക്കാതെ ഡോ. ജോറിസ് പൗലോസിന്റെ ചിട്ടയോടെയുള്ള പരിശീലനത്തിലായിരുന്നു അനന്യ. അമേരിക്കയില്‍ നിന്നു വരുത്തിയ പുതിയ ബോയിലായിരുന്നു പരിശീനം. ഇതുതന്നെയാണ് മത്സരത്തിനും ഉപയോഗിച്ചത്.