National

ആഗ്രയില്‍ വീടിനു തീപിടിച്ച് ആറു കുട്ടികളടക്കം 10 പേര്‍ വെന്തുമരിച്ചു

ആഗ്രയില്‍ വീടിനു തീപിടിച്ച് ആറു കുട്ടികളടക്കം 10 പേര്‍ വെന്തുമരിച്ചു. ഇന്നു പുലര്‍ച്ചെയായിരുന്നു ദുരന്തം. താന സദാറിലെ സ്യൂല ജാട്ടിലായിരുന്നു സംഭവം. ഒരു വീടിന്റെ ഒന്നാം നിലയില്‍ താമസിച്ചിരുന്ന രണ്ട് ദമ്പതിമാരും കുട്ടികളുമാണ് മരിച്ചത്. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ടതായി പരിസരവാസികള്‍ അറിയിച്ചു. അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.