യെമനില യുഎസ് എംബസിയിലെ സുരക്ഷാ മേധാവിയെ വെടിവച്ചു കൊന്നു

single-img
12 October 2012

യെമനിലെ യുഎസ് എംബസിയിലെ സുരക്ഷാ മേധാവിയെ മുഖംമൂടി ധരിച്ച തോക്കുധാരി വെടിവച്ചുകൊന്നു. ഖാസം അല്‍ക്വാനി എന്ന ഉദ്യോഗസ്ഥനാണു കൊല്ലപ്പെട്ടത്. മോട്ടോര്‍ബൈക്കില്‍ വന്ന തോക്കുധാരി അല്‍ക്വാനിയെ വെടിവച്ചുവീഴ്ത്തിയശേഷം രക്ഷപ്പെടുകയായിരുന്നു. അല്‍ക്വയ്ദയാണ് ആക്രമണത്തിനു പിന്നിലെന്നു കരുതപ്പെടുന്നു. ഇസ്‌ലാംവിരുദ്ധ സിനിമയുടെ പേരില്‍ യുഎസിനെതിരേ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ അരങ്ങേറുകയാണ്. അടുത്തയിടെ ലിബിയയിലെ ബംഗാസിയില്‍ യുഎസ് സ്ഥാനപതിയെ ഭീകരര്‍ വെടിവച്ചുകൊല്ലുകയുണ്ടായി.