കാലിത്തീറ്റ വിലവര്‍ധന പിന്‍വലിക്കണം: വിഎസ്

single-img
12 October 2012

മില്‍മ കാലിത്തീറ്റയുടെ വിലവര്‍ധന പിന്‍വലിക്കണമെന്ന് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. പാല്‍ വില ലിറ്ററിന് അഞ്ചുരൂപ വര്‍ധിപ്പിച്ച് അതില്‍ 4.60 കൃഷിക്കാര്‍ക്ക് നല്‍കുമെന്നു പറയുന്ന മില്‍മ കാലിത്തീറ്റ ചാക്കൊന്നിന് 200 രൂപം വീതം വര്‍ധിപ്പിച്ചത് വഞ്ചനാപരമാണ്. ഒരു കൈകൊണ്ട് കൊടുത്ത് മറുകൈകൊണ്ട് തിരിച്ചെടുക്കുകയാണ് മില്‍മ. കാലിത്തീറ്റ ഉത്പാദനത്തില്‍ നഷ്ടമുണെ്ടങ്കില്‍ അതിന് മില്‍മയ്ക്കു സര്‍ക്കാര്‍ സബ്‌സിഡി നല്‍കുകയാണ് വേണ്ടത്. പാലിന്റെവില വര്‍ധിപ്പിച്ചതുവഴി മില്‍മയ്ക്ക് സാമ്പത്തിക നേട്ടമില്ലെന്ന് പറയുന്ന മില്‍മ ക്ഷീര സംഘങ്ങള്‍വഴി കേരളത്തില്‍ നിന്ന് എത്ര പാല്‍ സംഭരിക്കുന്നുണെ്ടന്നും എത്ര പാല്‍ വില്‍ക്കുന്നുണെ്ടന്നും വെളിപ്പെടുത്തണം. പാലിന്റെയും കാലിത്തീറ്റയുടെയും വില വര്‍ധിപ്പിച്ച് ഒരേസമയം കൃഷിക്കാരെയും പാലുപഭോക്താക്കളെയും കബളിപ്പിക്കുകയാണ് മില്‍മ ചെയ്തത്: വിഎസ് പ്രസ്താവനയില്‍ പറഞ്ഞു.