Kerala

ഉപതെരഞ്ഞെടുപ്പ്: യുഡിഎഫിന് നേട്ടം

സംസ്ഥാനത്തെ 30 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് 18ഉം എല്‍ഡിഎഫ് 10ഉം ബിജെപിയും സ്വതന്ത്രനും ഓരോ സീറ്റിലും വിജയിച്ചു.

വാമനപുരം പഞ്ചായത്തിലെ ആനാകുടി വാർഡിൽ യു.ഡി.എഫ് സീറ്റ് നിലനിർത്തി.വക്കം ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിൽ എൽ.ഡി.എഫിനും കാരോട് പഞ്ചായത്തിലെ ചെങ്കവിളയിൽ സ്വതന്ത്രനും അട്ടിമറി വിജയം.

വാമനപുരം പഞ്ചായത്തിൽ ആനാകുടി വാർഡിൽ സീറ്റ് നിലനിർത്തിയതോടെ ഭരണം ഇടതുമുന്നണിയിൽ നിന്നും വീണ്ടെടുക്കാൻ യു.ഡി.എഫിന് കഴിയും.കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയിച്ച തറയില്‍മക്ക്, ഭരണിക്കാവ്, മനയില്‍ വാര്‍ഡുകള്‍ യുഡിഎഫിനു ലഭിച്ചപ്പോള്‍ യുഡിഎഫ് ജയിച്ച പുത്തന്‍നട, ചിറങ്ങര വാര്‍ഡുകളില്‍ എല്‍ഡിഎഫ് വിജയിച്ചു. എല്‍ഡിഎഫിന്‍റെ സിറ്റിങ് സീറ്റായ ചെങ്കവിളയില്‍ ഇത്തവണ സ്വതന്ത്രനാണു വിജയിച്ചത്.