സംസ്ഥാനത്തെ പ്രാദേശിക പദ്ധതികള്‍ സ്തംഭനത്തിലെന്നു തോമസ് ഐസക്

single-img
12 October 2012

സംസ്ഥാനബത്തെ പ്രാദേശിക പദ്ധതികള്‍ പരിപൂര്‍ണ സ്തംഭനത്തിലാണെന്നു തോമസ് ഐസക് എംഎല്‍എ പത്രസമ്മേളനത്തില്‍ ആരോപിച്ചു. ഒക്‌ടോബര്‍ മാസമായിട്ടും കേരളത്തിലെ ഒരു തദ്ദേശ സ്ഥാപനത്തിനുപോലും പദ്ധതിരേഖ ഡിപിസികള്‍ക്ക് അംഗീകാരത്തിനായി സമര്‍പ്പിക്കാനായിട്ടില്ല. പ്രോജക്റ്റുകള്‍ പരിശോധിക്കുന്നതിന് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടില്ല. ഈ നിലയില്‍ പോയാല്‍ നടപ്പുവര്‍ഷം പദ്ധതി നിര്‍വഹണം ഉണ്ടാകില്ലെന്നും ഐസക് പറഞ്ഞു. പ്രോജക്ടുകളുടേയും പദ്ധതി രേഖകളുടേയും പരിശോധനയ്ക്കുള്ള വിദഗ്ധ സമിതികള്‍ നിര്‍ത്തലാക്കിയെങ്കിലും പകരം നിയോഗിച്ച ഉദ്യോഗസ്ഥരുടെ മേല്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഒരു നിയന്ത്രണുവുമില്ല.