മുഖ്യമന്ത്രിയുടെ പ്രസ്താവന സ്ത്രീകളോടുള്ള അവഗണനയെന്ന് പി.കെ. ശ്രീമതി

single-img
12 October 2012

കുടുംബശ്രീ പ്രവര്‍ത്തകര്‍ സമരം ചെയ്തിട്ടും ഒന്നും നേടിയില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന കേരളത്തിലെ സ്ത്രീ സമൂഹത്തോടുള്ള അവഗണനയും നിഷേധമനോഭാവവുമാണ് സൂചിപ്പിക്കുന്നതെന്ന് പി.കെ ശ്രീമതി. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. കുടുംബശ്രീ പ്രവര്‍ത്തകരുമായി ചര്‍ച്ച നടത്തിയ മന്ത്രി എം.കെ മുനീറിനെയും മുഖ്യമന്ത്രി ഈ പ്രസ്താവനയിലൂടെ അപമാനിച്ചിരിക്കുകയാണെന്നും പി.കെ ശ്രീമതി പറഞ്ഞു. ഇത്രയും കടുത്ത സഹന സമരത്തെ ഒന്നുമല്ലാതാക്കുന്നതാണ് മുഖ്യമന്ത്രിയുടെ പ്രസ്താവനയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.