ശശി തരൂരുമായി തര്‍ക്കം; ഗുരുദാസ് ദാസ് ഗുപ്ത വാക്കൗട്ട് നടത്തി

single-img
12 October 2012

സംയുക്ത പാര്‍ലമെന്ററി സമിതിയില്‍ ശശി തരൂരുമായുള്ള തര്‍ക്കത്തെത്തുടര്‍ന്നു സിപിഐ നേതാവ് ഗുരുദാസ് ദാസ് ഗുപ്തയുടെ വാക്കൗട്ട്. മുന്‍ ധനകാര്യ ജോയിന്റെ സെക്രട്ടറി സിന്ധുശ്രീ ഖുള്ളറെ ചോദ്യം ചെയ്യുന്നതിനിടെയുള്ള തരൂരിന്റെ ഇടപെടലില്‍ പ്രതിഷേധിച്ചാണ് ഇന്നലെ ജെപിസി യോഗത്തില്‍ നിന്നു ദാസ് ഗുപ്ത ഇറങ്ങിപ്പോയത്. ജെപിസിയുടെ ഇന്നലെ നടന്ന 49-ാം യോഗത്തിലാണു ദാസ് ഗുപ്ത- തരൂര്‍ തര്‍ക്കമുണ്ടായത്. കേന്ദ്ര ആസൂത്രണ കമ്മീഷന്‍ സെക്രട്ടറിയും 2ജി സ്‌പെക്ട്രം ഇടപാടുകാലത്തെ ധനകാര്യ ജോയിന്റ് സെക്രട്ടറിയുമായിരുന്ന ഖുള്ളറിനെ വിസ്തരിക്കുന്നതിനിടെ സ്‌പെക്ട്രം അനുവദിക്കുന്നതു സംബന്ധിച്ച ഒരു രേഖ നോണ്‍ പേപ്പര്‍ ആണെന്നു ദാസ് ഗുപ്ത പലതവണ ആവര്‍ത്തിച്ചതിനെ തരൂര്‍ ചോദ്യം ചെയ്തതാണു പ്രകോപനമായത്. തലക്കെട്ടും ഒപ്പും ഉള്ള രേഖയാണിതെന്നും അതിനാല്‍ത്തന്നെ നോണ്‍ പേപ്പര്‍ വിഭാഗത്തില്‍ വരില്ലെന്നും തരൂര്‍ ചൂണ്ടിക്കാട്ടി. മുതിര്‍ന്ന അംഗമായ തന്നെ പഠിപ്പിക്കേണെ്ടന്നു പറഞ്ഞു ദാസ് ഗുപ്ത രോഷാകുലനായി. തുടര്‍ന്നായിരുന്നു ദാസ് ഗുപ്തയുടെ വാക്കൗട്ട്.