നിക്കോളാസ് മാഡുറോ വെനസ്വേല വൈസ് പ്രസിഡന്റ്

single-img
12 October 2012

മുന്‍ വിദേശകാര്യമന്ത്രി നിക്കോളാസ് മാഡുറോയെ വെനസ്വേലയുടെ വൈസ് പ്രസിഡന്റായി നിയമിച്ചുകൊണ്ട് പ്രസിഡന്റ് ഷാവേസ് കാബിനറ്റില്‍ അഴിച്ചുപണി നടത്തി. നേരത്തെ ബസ് ഡ്രൈവറായിരുന്ന മാഡുറോ(49) ഭരണകക്ഷിയായ യുണൈറ്റഡ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനും ഷാവേസിന്റെ ഉപദേഷ്ടാവുമാണ്. ഏലിയാസ് ജായുവായെ മാറ്റിയാണ് പകരം മാഡുറോയെ നിയമിച്ചത്. കാന്‍സര്‍ രോഗബാധിതനായ ഷാവേസ് സ്ഥാനമൊഴിയേണ്ടി വന്നാല്‍ മാഡുറോയായിരിക്കും പിന്‍ഗാമി.