മുല്ലപ്പെരിയാര്‍: ദുരന്ത സാധ്യതാ മേഖലകളില്‍ സൈറണ്‍ പരീക്ഷണം നടത്തി

single-img
12 October 2012

മുല്ലപ്പെരിയാര്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ അടിയന്തരസാഹചര്യങ്ങളെ നേരിടാന്‍ സ്ഥാപിച്ച സൈറണ്‍ പരീക്ഷണാടിസ്ഥാനത്തില്‍ മുഴക്കി. പീരുമേട് തഹസീല്‍ദാരുടെ നേതൃത്വത്തിലുള്ള റവന്യൂസംഘത്തിന്റെ സാന്നിധ്യത്തിലായിരുന്നു പരീക്ഷണം നടത്തിയത്. സന്ദേശം നല്‍കി 15 മിനിറ്റിനുള്ളില്‍ സൈറന്‍ മുഴങ്ങിത്തുടങ്ങി. സംസ്ഥാന ദുരന്ത നിവാരണ വകുപ്പാണ് സൈറന്‍ സ്ഥാപിച്ചത്. മൂന്നിടങ്ങളിലായിരുന്നു സൈറന്‍ മുഴക്കി പരീക്ഷിച്ചത്. ഉപഗ്രഹ സിഗ്നലുകള്‍ക്ക് പുറമേ റേഡിയോ സിഗ്നലുകളും സ്വീകരിക്കാനുള്ള സംവിധാനത്തോടെയാണ് സൈറന്‍ സ്ഥാപിച്ചിരിക്കുന്നത്. വെള്ളപ്പൊക്കം, ഭൂചലനം, ഉരുള്‍പൊട്ടല്‍ തുടങ്ങിയ പ്രകൃതി ദുരന്തങ്ങളില്‍ സൈറന്റെ സേവനം വിനിയോഗിക്കാം. കംപ്യൂട്ടര്‍ നിര്‍മാതാക്കളായ ഐബിഎമ്മുമായി സഹകരിച്ച് തിരുവനന്തപുരത്തെ റെയിന്‍ കണ്‍സേര്‍ട്ട് എന്ന സ്ഥാപനമാണ് സംവിധാനങ്ങള്‍ ഒരുക്കുന്നത്.