ജെപിസി മുമ്പാകെ പ്രധാനമന്ത്രി ഹാജരാകില്ല

single-img
12 October 2012

ജെ.പി.സി മുമ്പാകെ ധനമന്ത്രി പി. ചിദംബരത്തെ വിളിച്ചുവരുത്തുന്നതു സ്പീക്കര്‍ മീരാ കുമാറിന്റെ തീരുമാനത്തിനു വിട്ടതായി ജെപിസി ചെയര്‍മാന്‍ പി.സി. ചാക്കോ. എന്നാല്‍ പ്രധാനമന്ത്രിയോടു സാക്ഷിവിസ്താരത്തിനു ഹാജരാകാന്‍ നിര്‍ദേശിക്കാനിടയില്ല. പ്രധാനമന്ത്രി, ധനമന്ത്രി എന്നിവരെ ജെപിസിക്കു മുമ്പാകെ ഹാജരായി തെളിവു നല്‍കാന്‍ നിര്‍ദേശിക്കണമെന്ന ആവശ്യം ചെയര്‍മാന്‍ അംഗീകരിക്കാത്തതില്‍ പ്രതിഷേധിച്ചു ബിജെപി അംഗങ്ങള്‍ ഇന്നലെ ജെപിസി ബഹിഷ്‌കരിച്ചു. ബിജെപിയുടെ ആവശ്യത്തെ ഇടതുപാര്‍ട്ടികളുടെ പ്രതിനിധികളും ഭാഗികമായി പിന്തുണച്ചു. പ്രധാനമന്ത്രിയെ വിളിക്കണമെന്നാവശ്യപ്പെടുന്നില്ലെന്നും എന്നാല്‍ ധനമന്ത്രിയെ വിളിച്ചു വരുത്തണമെന്നാണു ഇടതുനേതാക്കള്‍ ആവശ്യപ്പെട്ടതെന്നു ചാക്കോ പറഞ്ഞു.