കുംബ്ലെ ഐസിസി കമ്മിറ്റി ചെയര്‍മാനാകും

single-img
12 October 2012

മുന്‍ ഇന്ത്യന്‍ നായകനും ലെഗ് സ്പിന്‍ ബൗളറുമായ അനില്‍ കുംബ്ലെ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ കമ്മിറ്റി ചെയര്‍മാനാകും. 2008 മുതല്‍ ഐസിസിയുടെ ചെയര്‍മാനായിരുന്ന മുന്‍ വെസ്റ്റിന്‍ഡീസ് നായകന്‍ ക്ലൈവ് ലോയ്ഡ് തത്സ്ഥാനത്തുനിന്നു മാറുന്ന ഒഴിവിലാണ് മുന്‍ ഇന്ത്യന്‍ നായകനെത്തുന്നത്. കഴിഞ്ഞയാഴ്ച കൊളംബോയില്‍ നടന്ന ഐസിസി ബോര്‍ഡ് മീറ്റിംഗില്‍ കുംബ്ലെയുടെ നാമനിര്‍ദേശം ഐകകണ്‌ഠ്യേന അംഗീകരിക്കുകയായിരുന്നുവെന്ന് ഐസിസി പത്രക്കുറിപ്പില്‍ അറിയിച്ചു.