മരുന്നു നിലവാരവും വിലയും നിയന്ത്രിക്കണം: മന്ത്രി കെ.സി.ജോസഫ്

single-img
12 October 2012

സംസ്ഥാനത്തു മരുന്നുകളുടെ ഗുണനിലവാരവും വിലയും കര്‍ശനമായി നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണെന്നു സാംസ്‌കാരിക മന്ത്രി കെ.സി.ജോസഫ് പറഞ്ഞു. തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ ഔഷധവ്യാപാര ലൈസന്‍സുകള്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കാനുള്ള സോഫ്റ്റ്‌വെയറിന്റെയും ഗുണനിലവാരമില്ലാത്തതും നിരോധിച്ചതുമായ മരുന്നുകളുടെ വിപണനം തടയാനുള്ള എസ്എംഎസ് സംവിധാനത്തിന്റെയും സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.