ഇസ്രേലിലേക്ക് പൈലറ്റില്ലാ വിമാനം അയച്ചത് ഹിസ്‌ബൊള്ള

single-img
12 October 2012

ഇസ്രേലിലേക്ക് പൈലറ്റില്ലാ വിമാനം അയച്ചത് തങ്ങളാണെന്ന് ലെബനന്‍ തീവ്രവാദ സംഘമായ ഹിസ്‌ബൊള്ള സമ്മതിച്ചു. ഹിസ്‌ബൊള്ള നേതാവ് ഷെയ്ഖ് ഹസന്‍ നസ്‌റള്ളയാണ് അല്‍ മനാര്‍ ടെലിവിഷനിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചത്. വിമാനത്തിന്റെ ഭാഗങ്ങള്‍ നിര്‍മിച്ചത് ഇറാനിലാണെന്നും ഇത് ലെബനനില്‍ എത്തിച്ചു പൂര്‍ണരൂപമാക്കുകയായിരുന്നെന്നും നസ്‌റള്ള പറഞ്ഞു. കടലിന് മുകളിലൂടെ നൂറുകണക്കിന് കിലോമീറ്റര്‍ പറന്ന വിമാനം ഇസ്രേലിന്റെ നിര്‍ണായക മേഖലകളിലൂടെയും പറന്നതായി നസ്‌റള്ള അവകാശപ്പെട്ടു.