മന്ത്രിമാരുടെ രാത്രി ബോട്ട് യാത്ര: തുറമുഖവകുപ്പ് വിശദീകരണം തേടി

single-img
12 October 2012

മന്ത്രിമാരുടെ രാത്രിയിലെ ബോട്ട് യാത്രയുമായി ബന്ധപ്പെട്ട് കെടിഡിസിയോടും വനം വകുപ്പിനോടും തുറമുഖവകുപ്പ് വിശദീകരണം തേടി. വൈകിട്ട് ആറിനു ശേഷം തടാകത്തില്‍ ബോട്ട് ഓടിച്ചതിനാണ് വിശദീകരണം തേടിയിരിക്കുന്നത്. മൂന്നു ദിവസത്തിനകം വിശദീകരണം നല്‍കണം. മന്ത്രിമാരായ കെ.ബി.ഗണേഷ് കുമാറും എ.പി.അനില്‍ കുമാറും രാത്രി തേക്കടി സന്ദര്‍ശിച്ചതാണ് വിവാദം സൃഷ്ടിച്ചത്. വൈകുന്നേരം ആറുമണിക്കുശേഷം തേക്കടിയില്‍ ബോട്ടുയാത്രക്ക് നിരോധനമുള്ളതാണ്. വനംമന്ത്രിയെന്ന നിലയില്‍ തനിക്ക് എപ്പോള്‍ വേണമെങ്കിലും തേക്കടിയുള്‍പ്പെടെ കേരളത്തിലെ ഏതു വനവും സന്ദര്‍ശിക്കാനുളള അധികാരമുണ്‌ടെന്നു ഗണേഷ്‌കുമാര്‍ പറഞ്ഞിരുന്നു. അതേസമയം, ഒരു സാധാരണ പൗരനില്‍ നിന്നു വ്യത്യസ്തമായി മന്ത്രിക്കു പ്രത്യേക നിയമമില്ലെന്ന് കേരളാ കോണ്‍ഗ്രസ് ബി നേതാവ് ആര്‍.ബാലകൃഷ്ണ പിളള പറഞ്ഞിരുന്നു.