മന്ത്രി കെ. ബാബുവിനെതിരെ കോടതിയലക്ഷ്യ ഹര്‍ജിക്ക് അനുമതി തേടി

single-img
12 October 2012

എക്‌സൈസ് മന്ത്രി കെ. ബാബുവിനെതിരെ ഹൈക്കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി സമര്‍പ്പിക്കാന്‍ അനുമതി തേടി അഡ്വക്കറ്റ് ജനറലിനു പരാതി. അഡ്വ. ബേസില്‍ അട്ടിപ്പേറ്റിയാണു പരാതി നല്‍കിയിരിക്കുന്നത്. മദ്യനയത്തില്‍ കോടതി തടസം നില്‍കുന്നുവെന്ന പരാമര്‍ശവും സംസ്ഥാനത്തെ ജനങ്ങള്‍ എന്താണു കുടിക്കേണ്ടതെന്ന് അവര്‍ തന്നെ തീരുമാനിക്കും കോടതിയല്ലെന്ന പരാമര്‍ശവും കോടതിയലക്ഷ്യമാണെന്നു പരാതിയില്‍ പറയുന്നു.