Latest News

കാര്‍ട്ടൂണിസ്റ്റ് അസീം ത്രിവേദിക്കെതിരായ രാജ്യദ്രോഹക്കുറ്റം ഉപേക്ഷിച്ചു

കാര്‍ട്ടൂണിസ്റ്റ് അസീം ത്രിവേദിക്കെതിരേ ചുമത്തിയിരുന്ന രാജ്യദ്രോഹക്കുറ്റം മഹാരാഷ്ട്ര സര്‍ക്കാര്‍ ഉപേക്ഷിച്ചു. ഇക്കാര്യം സര്‍ക്കാര്‍ ബോംബെ ഹൈക്കോടതിയെ അറിയിച്ചതായി സംസ്ഥാന ആഭ്യന്തരമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ അറിയിച്ചു. അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശപ്രകാരമാണ് സര്‍ക്കാര്‍ നടപടി. അന്ന ഹസാരെയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച കാര്‍ട്ടൂണിന്റെ പേരിലാണ് അസീം ത്രിവേദിക്ക് മേല്‍ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരുന്നത്. ഇദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്യുകയും ഇതിനെതിരേ സാമൂഹ്യ, രാഷ്ട്രീയ രംഗത്ത് നിന്നും വ്യാപക പ്രതിഷേധമുയരുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപടി.