വിദ്യാര്‍ഥികളുടെ ആശങ്ക പരിഹരിച്ചശേഷം ബസ്ചാര്‍ജ് വര്‍ധന: ആര്യാടന്‍

single-img
12 October 2012

വിദ്യാര്‍ഥികളുടെ ആശങ്ക പരിഹരിച്ചശേഷം ബസ് നിരക്ക് വര്‍ധനയെക്കുറിച്ചു മന്ത്രിസഭ തീരുമാനമെടുക്കൂമെന്നു ഗതാഗതമന്ത്രി ആര്യാടന്‍ മുഹമ്മദ്. വിദ്യാര്‍ഥി സംഘടനകളുമായി സെക്രട്ടേറിയറ്റ് ഡര്‍ബാര്‍ ഹാളില്‍ നടത്തിയ ചര്‍ച്ചയ്ക്കുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല. ഇതുസംബന്ധിച്ച് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞിട്ടുമില്ല. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിയോഗിച്ച ജസ്റ്റീസ് രാമചന്ദ്രന്‍ കമ്മിറ്റിയാണ് ഇപ്പോഴും തുടരുന്നത്. നാറ്റ്പാക്കിന്റെ കൂടി ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണ് അവര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.