Sports

ആംസ്‌ട്രോംഗിനെതിരെ ഉത്തേജകവിരുദ്ധ ഏജന്‍സിയുടെ ഞട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട്

അമേരിക്കന്‍ സൈക്ലിംഗ് താരം ലാന്‍സ് ആംസ്‌ട്രോംഗ് ഉത്തേജകം ഉപയോഗിച്ചതിന്റെ ഞെട്ടിപ്പിക്കുന്ന പരിശോധനാ റിപ്പോര്‍ട്ട് പുറത്ത്. അമേരിക്കന്‍ ഉത്തേജക മരുന്ന് വിരുദ്ധ ഏജന്‍സിയാണ്(ഉസാഡ) തെളിവുകള്‍ പുറത്ത് വിട്ടത്. ആയിരം പേജുള്ള റിപ്പോര്‍ട്ടാണ് സമിതി പുറത്തുവിട്ടത്. ഏതെങ്കിലുമൊരു കായികതാരത്തിനെതിരേ ഉത്തേജക വിരുദ്ധ സമിതി തയാറാക്കിയ ഏറ്റവും വലിയ റിപ്പോര്‍ട്ട് കൂടിയാണിത്. കൃത്യമായ തെളിവുകളോടു കൂടിയതും യാതൊരു പഴുതുകളുമില്ലാത്ത റിപ്പോര്‍ട്ടാണിതെന്ന് ഉസാഡ അറിയിച്ചു.

തന്റെ കരിയറിന്റെ തുടക്കം മുതല്‍തന്നെ ആംസ്‌ട്രോംഗ് ഉത്തേജകമരുന്ന് ഉപയോഗിച്ചിരുന്നതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഡോപ്പിംഗ് ഡോക്ടര്‍മാരുമായും മയക്കുമരുന്നു കള്ളക്കടത്തുകാരുമായും വലിയ ബന്ധം ആംസ്‌ട്രോംഗിന് ഉണെ്ടന്നു റിപ്പോര്‍ട്ടു പറയുന്നു. എപ്പോഴൊക്കെ ഉത്തേജകപരിശോധനകള്‍ക്കു വിധേയനായിട്ടുണേ്ടാ അപ്പോഴെല്ലാം തന്റെ ചൊല്പ്പടിക്കു നില്‍ക്കുന്ന ഡോക്ടര്‍മാരെക്കൊണ്ട് തനിക്കനുകൂലമായ റിപ്പോര്‍ട്ടും അദ്ദേഹം തയാറാക്കിച്ചിട്ടുണ്ട്. ടീമിനനുകൂലമായി റിപ്പോര്‍ട്ടു തയാറാക്കുന്നതിലും ആംസ്‌ട്രോംഗിന്റെ ഇടപെടലുണ്ടായിട്ടുണ്ട്. അക്കാരണം കൊണ്ടുതന്ന ആംസ്‌ട്രോംഗിനെതിരായ തെളിവെടുപ്പ് വളരെ ദുഷ്‌കരമായിരുന്നുവെന്ന് റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.