സര്‍വകലാശാല ഭൂമിദാനക്കേസ്‌ : അന്വേഷണത്തിന്‌ ഉത്തരവിട്ടു

single-img
12 October 2012

കാലിക്കറ്റ്‌ സര്‍വകലാശാലയുടെ ഭൂമി സ്വകാര്യവ്യക്തികള്‍ക്ക്‌ പതിച്ചുനല്‍കിയതില്‍ ക്രമക്കേടുണ്ടെന്ന പരാതിയെത്തുടര്‍ന്ന്‌ വിജിലന്‍സ്‌ കോടതി അന്വേഷണത്തിന്‌ ഉത്തരവിട്ടു. മന്ത്രിമാരായ എം.കെ. മുനീര്‍, പി.കെ. അബ്ദുറബ്ബ്‌, സര്‍വകലാശാല വൈസ്‌ ചാന്‍സിലര്‍ ഡോ. അബ്ദുള്‍ സലാം, പാണക്കാട്‌ ഹൈദരലി ശാഹാബ്‌ തങ്ങള്‍, കെ.എം. ഷാജി എം.എല്‍.എ. എന്നിവരുള്‍പ്പെടെ 111 പേര്‍ക്കെതിരെയാണ്‌ അന്വേഷണം. സര്‍വകലാശാല മുന്‍ രജിസ്‌ട്രാര്‍ ടി.കെ. നാരായണന്‍ നല്‍കിയ മൂന്ന്‌ വ്യത്യസ്‌ത ഹര്‍ജിയിലാണ്‌ ഉത്തരവ്‌. മൂന്നുമാസത്തിനുള്ളില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാനാണ്‌ തൃശ്ശൂര്‍ വിജിലന്‍സ്‌ കോടതി ഉത്തരവായിരിക്കുന്നത്‌.