വൈദ്യുത പ്രതിസന്ധി രൂക്ഷം: മന്ത്രി ആര്യാടന്‍ മുഹമ്മദ്

single-img
12 October 2012

വൈദ്യുത പ്രതിസന്ധി സംസ്ഥാനത്ത് രൂക്ഷമാണെന്ന് വൈദ്യുതിമന്ത്രി ആര്യാടന്‍ മുഹമ്മദ്. രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയിലും ഒരു മണിക്കൂര്‍ മാത്രമാണ് കേരളത്തില്‍ പവര്‍ കട്ടുള്ളതെന്നും തമിഴ്‌നാട്ടില്‍ 14 മണിക്കൂറാണെന്നും അദ്ദേഹം പറഞ്ഞു. വൈദ്യുതി ബോര്‍ഡിന്റെ സ്ഥിതി ഇപ്പോള്‍ വളരെ മോശമാണ്. ഡാമുകളില്‍ 1500 ദശലക്ഷം യൂണിറ്റ് ഉത്പാദിപ്പിക്കാനുള്ള വൈദ്യുതി മാത്രമേയുള്ളൂ.നാലു വര്‍ഷം കൊണ്ട് ഒന്നര ലക്ഷം വീടുകളില്‍ സൗരോര്‍ജ വൈദ്യുതി കണക്ഷന്‍ എത്തിക്കുമെന്നു മന്ത്രി പറഞ്ഞു. ഒന്നാംഘട്ടത്തില്‍ 10,000 വീടുകളിലും രണ്ടാംഘട്ടത്തില്‍ 25,000 വീടുകളിലും സൗരോര്‍ജ വൈദ്യുതി പദ്ധതി നടപ്പാക്കും. ജില്ലാ പ്രസിഡന്റ് കെ.സി. രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. എം.കെ. രാഘവന്‍ എംപി മുഖ്യാതിഥിയായിരുന്നു. കെഇഇസി ജനറല്‍ സെക്രട്ടറി എം.എസ്. റാവുത്തര്‍ പ്രഭാഷണം നടത്തി.