മരുന്നുവില നിയന്ത്രണം : കേന്ദ്രത്തിന്‌ സുപ്രീം കോടതിയുടെ വിമര്‍ശനം

single-img
12 October 2012

അത്യാവശ്യമരുന്നുകളുടെ വില നിയന്ത്രിക്കാന്‍ നടപടിയെടുക്കാത്തതിന്‌ കേന്ദ്രസര്‍ക്കാരിനെ സുപ്രീംകോടതി വിമര്‍ശിച്ചു. അടുത്ത മാസം 15 ന്‌ ചേരുന്ന മന്ത്രിസഭായോഗം പുതിയ മരുന്നുനയം ചര്‍ച്ചചെയ്യുമെന്ന്‌ കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. വിലനിയന്ത്രണത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന്‌ ശ്രമങ്ങളുണ്ടാകുന്നില്ലെന്ന്‌ ജസ്റ്റിസ്‌ ജി.എസ്‌. സിങ്‌വി, രഞ്‌ജന്‍ ഗോഗോയ്‌ എന്നിവരടങ്ങുന്ന ബെഞ്ച്‌ കുറ്റപ്പെടുത്തി. സാധാരണ ജനങ്ങള്‍ക്ക്‌ ജീവന്‍രക്ഷാമരുന്നുകള്‍ ലഭിക്കാത്ത അവസ്ഥ തുടരുന്നതില്‍ സുപ്രീംകോടതി അതൃപ്‌തി രേഖപ്പെടുത്തി.