Kerala

കുടുംബശ്രീ സമരം പരാജയം – മുഖ്യമന്ത്രി

കുടുംബശ്രീ സമരസമിതി നടത്തിയ സമരം പരാജയമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കുടുംബശ്രീയുടെ പേരില്‍ ഇവിടെ സമരം നടത്തിയത്‌ സി.പി.എമ്മുകാരാണെന്നും സമരത്തില്‍ യഥാര്‍ത്ഥ കുടുംബശ്രീക്കാര്‍ പങ്കെടുത്തിട്ടില്ലെന്നും പുതുതായി ഒരു വാഗ്‌ദാനവും സമരസമിതിക്ക്‌ നല്‍കിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനശ്രീക്ക്‌ ഫണ്ട്‌ നല്‍കിയതിനെതിരെയാണ്‌ കുടുംബശ്രീ സമരസമിതി സമരം നല്‍കിയത്‌. അക്കാര്യം അംഗീകരിക്കാന്‍ കഴിയില്ലെന്ന്‌ സര്‍ക്കാര്‍ വ്യക്തമാക്കുകയും ചെയ്‌തു. അങ്ങനെയുള്ള സമരത്തെ വിജയമെന്ന്‌ വിളിക്കുന്നതെങ്ങനെയെന്ന്‌ മുഖ്യമന്ത്രി ചോദിച്ചു.