Cricket

ഐ.സി.സി. ക്രിക്കറ്റ്‌ കമ്മിറ്റി തലവനായി അനില്‍ കുംബ്ലെ

അന്താരാഷ്ട്ര ക്രിക്കറ്റ്‌ കൗണ്‍സിലിന്റെ (ഐ.സി.സി) ക്രിക്കറ്റ്‌ കമ്മിറ്റി തലവനായി മുന്‍ ഇന്ത്യന്‍ ക്യാപ്‌റ്റന്‍ അനില്‍ കുംബ്ലെയെ തിരഞ്ഞെടുത്തു. ഈ സ്ഥാനത്തേക്ക്‌ തിരഞ്ഞെടുക്കുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ്‌ കുംബ്ലെ. 2008 മുതല്‍ തലവനായിരുന്ന മുന്‍ വെസ്റ്റിന്‍ഡീസ്‌ നായകന്‍ ക്ലൈവ്‌ ലോയിഡിന്റെ പകരക്കാരനായാണ്‌ കുംബ്ലെ നിയമിതനായിട്ടുത്‌. കൊളംബോയില്‍ നടന്ന ഐ.സി.സി. ബോര്‍ഡ്‌ യോഗത്തില്‍ കുംബ്ലെയെ തലവനാക്കാന്‍ തീരുമാനിക്കുകയായിരുന്നു.