ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്‌ മുന്‍തൂക്കം

single-img
12 October 2012

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്‌ മുന്‍തൂക്കം.യു.ഡി.എഫ്‌. 18 സീറ്റിലും എല്‍.ഡി.എഫ്‌. 10 സീറ്റിലും ബി.ജെ.പിയും സ്വതന്ത്രനും ഓരോ സീറ്റിലും വിജയിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്‌ ലഭിച്ച പുത്തന്‍നട, പിറങ്ങര, ചീനംവീട്‌ വാര്‍ഡുകള്‍ എല്‍.ഡി.എഫ്‌. സ്വന്തമാക്കി. എല്‍.ഡി.എഫ്‌. വിജയിച്ച തറയിന്‍മുക്ക്‌, ഭരണിക്കാവ്‌, മനയില്‍ വാര്‍ഡുകള്‍ യു.ഡി.എഫിന്‌ ലഭിച്ചു. എല്‍.ഡി.എഫിന്റെ സിറ്റിങ്‌ സീറ്റായ ചെങ്കവിളയില്‍ സ്വതന്ത്രന്‍ വിജയിച്ചു.