തലസ്ഥാനത്ത് യുവമോര്‍ച്ച മാര്‍ച്ചില്‍ സംഘര്‍ഷം

single-img
11 October 2012

തിരുവനന്തപുരം നഗരത്തില്‍ മാലിന്യനീക്കം നിലച്ചതില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. സമരക്കാര്‍ പോലീസ് ബാരിക്കേഡ് തള്ളിമറിക്കാന്‍ ശ്രമിച്ചു. സമരക്കാര്‍ക്കെതിരേ പോലീസ് ജലപീരങ്കി ഉപയോഗിച്ചു. മാര്‍ച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. മാലിന്യനീക്കം പുനരാരംഭിക്കാന്‍ കഴിയാത്ത നഗരസഭയെ പിരിച്ചുവിടണമെന്ന് വി.മുരളീധരന്‍ ആവശ്യപ്പെട്ടു.