യെദിയൂരപ്പ ബിജെപി വിടുന്നു

single-img
11 October 2012

ഡിസംബറോടെ ബിജെപി വിടുമെന്നു കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ. പാര്‍ട്ടിയില്‍ തുടരാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. പ്രവര്‍ത്തകരുമായി ആലോചിച്ച ശേഷം പുതിയ പാര്‍ട്ടി രൂപീകരിക്കണമോ മറ്റു പാര്‍ട്ടിയില്‍ ചേരണമോ എന്ന കാര്യം തീരുമാനിക്കും. പാര്‍ട്ടി വിടുമെന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്‌ടെന്നും അദ്ദേഹം പറഞ്ഞു. വാഗ്ദാനങ്ങള്‍ നല്‍കി ബിജെപി കേന്ദ്ര നേതൃത്വം തന്നെ വഞ്ചിച്ചു. പാര്‍ട്ടി സംസ്ഥാന അധ്യക്ഷ സ്ഥാനം തനിക്ക് പാര്‍ട്ടി വാഗ്ദാനം ചെയ്തിരുന്നുവെന്നും യെദിയൂരപ്പ പറഞ്ഞു.