കോഴ ആരോപണത്തില്‍പ്പെട്ട ആറ് അമ്പയര്‍ക്ക് സസ്‌പെന്‍ഷന്‍

single-img
11 October 2012

ഇന്ത്യാ ടിവിയുടെ ഒളി കാമറയില്‍ കുടുങ്ങിയ ആറ് അമ്പയര്‍മാരേയും രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ സസ്‌പെന്‍ഡ് ചെയ്തു. പാകിസ്ഥാനില്‍ നിന്നുള്ള നദീം ഗൗറി, അനീസ് സിദ്ദിഖി, ബംഗ്ലാദേശില്‍ നിന്നുള്ള നാദിര്‍ ഷാ, ശ്രീലങ്കയില്‍ നിന്നുള്ള ഗമിനി ദിസനായകെ, മൗറീസ് വിന്‍സ്റ്റണ്‍, സാഗര ഗലഗെ എന്നിവരാണ് സസ്‌പെന്‍ഷനിലായത്. അന്വേഷണം പൂര്‍ത്തിയാവാതെ ഇവരെ മത്സരങ്ങള്‍ നിയന്ത്രിക്കാന്‍ അനുവദിക്കില്ല. തങ്ങളുടെ അമ്പയര്‍മാര്‍ ഉള്‍പ്പെട്ട വിവാദത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നു പാക്കിസ്ഥാന്‍, ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡുകള്‍ അറിയിച്ചു. ബംഗ്ലാദേശ് അമ്പയര്‍ ഉള്‍പ്പെട്ട കേസിനെക്കുറിച്ച് അന്വേഷണം നടത്തുമെന്നു ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് മുസ്തഫ കമാല്‍ കഴിഞ്ഞ ദിവസം തന്നെ അറിയിച്ചിരുന്നു. ട്വന്റി20 ലോകകപ്പ് സന്നാഹ മത്സരത്തില്‍ ഉള്‍പ്പെടെ അനുകൂല തീരുമാനമെടുക്കാന്‍ തയാറാണെന്നു അമ്പയര്‍മാര്‍ പറയുന്നതിന്റെ ദൃശ്യങ്ങളാണ് ചാനല്‍ സംപ്രേക്ഷണം ചെയ്തത്.