സിറിയന്‍ യാത്രാവിമാനം ടര്‍ക്കിയില്‍ ഇറക്കി.

single-img
11 October 2012

ടര്‍ക്കിയുടെ ഇടപെടലിനെ തുടര്‍ന്ന് സിറിയന്‍ യാത്രാ വിമാനം ടര്‍ക്കിയിലെ അങ്കാറയില്‍ ഇറക്കി. വിമാനത്തില്‍ വന്‍ആയുധ ശേഖരം കടത്തുന്നുവെന്ന സൂചനയെ തുടര്‍ന്ന് ടര്‍ക്കീഷ് യുദ്ധവിമാനങ്ങള്‍ ഇടപെട്ടാണ് സിറിയന്‍ യാത്രാവിമാനം അങ്കാറയില്‍ ഇറക്കിയത്. യാത്രാമധ്യേ പറന്നെത്തിയ ടര്‍ക്കീഷ് യുദ്ധവിമാനങ്ങള്‍ സിറിയന്‍ വിമാനത്തിന്റെ പൈലറ്റിനോടു അങ്കാറയില്‍ ഇറക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയ്ക്കു ശേഷം വിമാനത്തിനു യാത്ര തുടരാന്‍ അനുമതി നല്‍കി. അതേസമയം, വിമാനത്തില്‍ നിന്നു ഏതാനും വാര്‍ത്താവിനിമയ ഉപകരണങ്ങള്‍ കണ്‌ടെടുത്തതായും ടര്‍ക്കീഷ് അധികൃതര്‍ വ്യക്തമാക്കി. റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ നിന്നു ഡമാസ്‌കസിലേയ്ക്കു 35 യാത്രക്കാരുമായ പോകുകയായിരുന്ന എയര്‍ബസ് എ320 വിമാനമാണ് അങ്കാറയില്‍ ഇറക്കിയതെന്ന് അധികൃതര്‍ വ്യക്തമാക്കി. 180 യാത്രക്കാരെയും ജീവനക്കാരെയും ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള വിമാനത്തില്‍ 35 യാത്രക്കാരാണുള്ളതെന്ന വിവരമാണ് സംശയത്തിനിടയാക്കിയത്.