കൂടംകുളം: പുതിയ രണ്ടു റിയാക്ടറുകള്‍ ആണവബാധ്യതാ നിയമപരിധിയില്‍

single-img
11 October 2012

കൂടംകുളം നിലയത്തിലെ പുതിയ രണ്ടു റിയാക്ടറുകളെ ആണവബാധ്യതാ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ഇതു സംബന്ധിച്ചു റഷ്യയുമായി പുതിയ കരാര്‍ ഉണ്ടാക്കും. എന്നാല്‍, ഇപ്പോള്‍ പ്രവര്‍ത്തനം ആരംഭിക്കാനിരിക്കുന്ന ഒന്ന്, രണ്ട് റിയാക്ടറുകളെ ഈ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരാനാവില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഇന്ത്യ-അമേരിക്ക ആണവ കരാറിന്റെ പശ്ചാത്തലത്തിലാണു 2010ല്‍ ആണവ ബാധ്യതാ നിയമം കൊണ്ടുവന്നത്. 1989ല്‍ റഷ്യയുമായി ഉണ്ടാക്കിയ കരാറായതിനാല്‍ അന്നുണ്ടായിരുന്ന ധാരണ പ്രകാരം നിലയത്തിലെ രണ്ടു റിയാക്ടറുകളെയും ആണവബാധ്യതാ നിയമത്തില്‍നിന്ന് ഒഴിവാക്കിയിരുന്നു.