National

മന്ത്രിസ്ഥാനം ലക്ഷ്യത്തലില്ല: കരുണാനിധി

ചില്ലറ വ്യാപാരരംഗത്തെ വിദേശ നിക്ഷേപത്തെയാണ് പാര്‍ട്ടി എതിര്‍ക്കുന്നതെന്നും, എതിര്‍പ്പു പ്രകടിപ്പിക്കുന്നതു കാബിനറ്റ് മന്ത്രിസ്ഥാനം ലക്ഷ്യംവച്ചുകൊണ്ടുള്ളതല്ലെന്നും ഡിഎംകെ തലവന്‍ എം. കരുണാനിധി. കേന്ദ്രസര്‍ക്കാരിലെ പ്രധാന സഖ്യകക്ഷിയായിട്ടും എഫ്ഡിഐക്കെതിരേ നിലപാടെടുക്കുന്നതു മന്ത്രിസ്ഥാനത്തിനുവേണ്ടിയാണെന്ന മാധ്യമ ആരോപണത്തെത്തുടര്‍ന്നാണ് കരുണാനിധി പാര്‍ട്ടി നയം വ്യക്തമാക്കിയത്.