ബ്രസീല്‍ ഇന്ന് ഇറാക്കിനെതിരേ

single-img
11 October 2012

അന്താരാഷ്ട്ര സൗഹൃദമത്സരത്തില്‍ ഇന്ന് ഇന്ത്യന്‍ സമയം രാത്രി 12ന് ബ്രസീല്‍ ഇറാക്കിനെ നേരിടും. സ്വീഡനിലെ മാല്‍മോയിലാണ് മത്സരം. വളരെക്കാലത്തെ ഇടവേളയ്ക്കുശേഷം ബ്രസീലിയന്‍ ടീമില്‍ മടങ്ങിയെത്തിയ കക്കയാകും ഏവരുടെയും ശ്രദ്ധാകേന്ദ്രം. രണ്ടുവര്‍ഷത്തിനുശേഷമാണ് കക്ക ബ്രസീലിനുവേണ്ടി കളിക്കുന്നത്. 2010-ലെ ദക്ഷിണാഫ്രിക്കന്‍ ലോകകപ്പില്‍ ഹോളണ്ടിനെതിരായ ക്വാര്‍ട്ടറിലാണ് കക്ക അവസാനം മഞ്ഞക്കുപ്പയമിട്ടത്.