ജെപിസി യോഗത്തില്‍ നിന്ന് ഇടത് അംഗങ്ങള്‍ ഇറങ്ങിപ്പോയി

single-img
11 October 2012

ടുജി സ്‌പെക്ട്രം കേസ് അന്വേഷിക്കുന്ന സംയുക്ത പാര്‍ലമെന്ററി സമിതി (ജെപിസി) യോഗത്തില്‍ നിന്നും ഇടത് അംഗങ്ങള്‍ ഇറങ്ങിപ്പോയി. കേസില്‍ പ്രധാനമന്ത്രിയെയും ധനമന്ത്രിയെയും വിളിച്ചുവരുത്തണമെന്ന ആവശ്യം തള്ളിയതിനെ തുടര്‍ന്നാണ് ഇറങ്ങിപ്പോക്ക്. ഇടതുപക്ഷത്തിന്റെ ആവശ്യത്തെ എസ്പി, ബിഎസ്പി അംഗങ്ങളും പിന്തുണച്ചു. ഇതേ ആവശ്യം അംഗീകരിക്കാത്തതിന്റെ പേരില്‍ ബിജെപി അംഗങ്ങള്‍ നേരത്തെ തന്നെ യോഗം ബഹിഷ്‌കരിച്ചിരുന്നു.