നടി ഹേമശ്രീയുടെ മരണം.ദുരൂഹത തുടരുന്നു

single-img
11 October 2012

കന്നട സിനിമ-ടി.വി താരം ഹേമശ്രീയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹത തുടരുന്നു.മരണം കൊലപാതകം എന്ന് സൂചന. സംശയങ്ങളെ തുടര്‍ന്ന് ഹേമശ്രീയുടെ ഭര്‍ത്താവ് സുരേന്ദ്രബാബുവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. എന്നാല്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്ന ശേഷമേ മരണം എങ്ങനെ സംഭവിച്ചു എന്ന കാര്യത്തില്‍ വ്യക്തതയുണ്ടാകുകയുള്ളൂ എന്ന് പൊലീസ് പറഞ്ഞു. ശരീരത്തില്‍ മൂന്ന് മുറിവുകള്‍ കണ്ടതായും വയറ്റില്‍ കറുത്ത ദ്രാവകം ഉള്ളതായും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായതായാണ് പ്രാഥമിക വിവരം.

തന്നെ വധിക്കാന്‍ മാതാവും ഭര്‍ത്താവും ഗൂഢാലോചന നടത്തുന്നതായി കാണിച്ച് മരിക്കുന്നതിന് 15 ദിവസം മുമ്പ് ബംഗളൂരു ഡി.സി.പി രവികാന്തെ ഗൗഡക്ക് ഹേമശ്രീ പരാതി നല്‍കിയിരുന്നു.