Latest News

കാലിക്കറ്റ് സർവകലാശാല ഭൂമിദാനം:ലീഗ് നേതാക്കൾക്കെതിരെ വിജിലൻസ് അന്വേഷണം

കലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ ഭൂമി ദാനവുമായി ബന്ധപ്പെട്ട് മുസ്ലീം ലീഗ് അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, മന്ത്രിമാരായ എം. കെ. മുനീര്‍, വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്, കാലിക്കറ്റ് വൈസ് ചാന്‍സലര്‍ എം. അബ്ദുല്‍സലാം തുടങ്ങിയവര്‍ക്കെതിരെ വിജിലൻസ് അന്വേഷണം.
മുന്‍ രജിസ്ട്രാര്‍ നാരായണന്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. അന്വേഷണ റിപോർട്ട് മൂന്ന് മാസത്തിനകം നൽകണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

കാലിക്കറ്റ് സര്‍വ്വകലാശാലയുടെ ഭൂമി ലീഗ് പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങളുടെയും മന്ത്രിമാരായ എം.കെ. മുനീറിന്റെയും കുഞ്ഞാലിക്കുട്ടിയുടെയും ബന്ധുക്കള്‍ ചെയര്‍മാന്‍മാരായ സ്വകാര്യ ട്രസ്റ്റുകള്‍ക്ക് കൈമാറാന്‍ തീരുമാനിച്ച വിഷയമാണു വിവാദമായത്.