മുസ്‌ലിം ലീഗിനെതിരേ വീണ്ടും ആര്യാടന്‍

single-img
11 October 2012

മുസ്‌ലിം ലീഗിനെതിരേ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ ആര്യാടന്‍ മുഹമ്മദ് രംഗത്ത്. ലീഗാണ് കേരളം ഭരിക്കുന്നത് എന്ന ധാരണ നാട്ടിലുണ്ട്. ഈ വിശ്വാസം തിരുത്തണം. ഇത് തിരുത്തുന്നതാണ് കോണ്‍ഗ്രസിനും ലീഗിനും നല്ലത്. യുഡിഎഫില്‍ കേരള കോണ്‍ഗ്രസും മുസ്‌ലിം ലീഗും ഒരുപോലെയാണ്. മുന്നണിയില്‍ ലീഗിനെ ഒറ്റപ്പെടുത്തുന്നു എന്നാരോപണം പുതിയ അറിവാണ്. യുഡിഎഫില്‍ ലീഗ് മേല്‍കൈ എടുക്കുന്നു എന്നാരോപണമുണ്‌ടെന്നും ആര്യാടന്‍ മുഹമ്മദ് സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.